Monday, 13 January 2014

വാറണ്ടിയും ഗ്യാരണ്ടിയും എന്ത് ?






ഗ്യാരണ്ടി :
"   നിങ്ങള്‍ വാങ്ങുന്ന ഉല്‍പന്നത്തിന്‍ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ആ ഉല്‍പന്നം പൂര്‍ണമായും മാറ്റി തരും എന്ന്‍ നിര്‍മ്മാതാവോ വില്പനക്കാരനോ നിങ്ങള്‍ക്ക് തരുന്ന ഉറപ്പാണ് ഗ്യാരണ്ടി. "
നിലവില്‍ വളരെ അപൂര്‍വമായേ കമ്പനികള്‍ ഗ്യാരണ്ടി നല്കാറുളളു. സാധാരണ ഗതിയില്‍ ഉല്‍പന്നം മാറ്റി നല്‍കുമെന്നല്ലാതെ പണം മടക്കി നല്‍കാറുമില്ല. എന്നാല്‍ ഓണ്‍ലൈന്‍ ഷോപ്പുകളില്‍ ഉല്‍പന്നം നിങ്ങള്‍ക്ക് ഇഷ്ടമായില്ലെങ്കില്‍ പണം മടക്കി തരുന്ന മണിബാക്ക് ഗ്യാരണ്ടിയും ലഭിക്കാറുണ്ട്.
 
 

വാറണ്ടി :
"    നിങ്ങളുടെ ഉത്പന്നത്തിന് എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ സൌജന്യമായി സര്‍വിസ് ചെയ്യുമെന്നാണ് വാറണ്ടികൊണ്ട് അര്ത്ഥമാക്കുന്നത്."
 ഇന്ന് എല്ലാ കമ്പനികളും അവരുടെ നിബന്ധനകള്‍ കൂടി ചേര്‍ത്ത് ലിമിറ്റഡ് വാരന്റിയാണ് നല്‍കാറ്. ഇതുവഴി ഉല്പന്നത്തിന്‍റെ എല്ലാ ഭാഗങ്ങള്ക്കും ഒരുപോലെ വാറണ്ടി ലഭിക്കണമെന്നില്ല. അതുപോലെ ചിലപ്പോള്‍ നിങ്ങള്‍ സ്പെയര്‍ പാര്‍ട്സിനു പണം നല്‍കേണ്ടി വരും. സര്‍വിസ് മാത്രമേ സൌജന്യമായിരിക്കു. അതുപോലെ എല്ലാ തകരാരുകള്‍ക്കും വാറണ്ടി കവര്‍ ചെയ്യില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഷോര്‍ട്ട് സര്‍ക്യൂട്ടോ ഇടിമിന്നലോ വഴിയുണ്ടാകുന്ന തകരാറുകള്‍ വാരണ്ടിയുടെ പരിധിയില്‍ വരില്ല. ചെറിയ പണം നല്‍കി വാറണ്ടി ദീര്ഘിപ്പിക്കുന്നതിനുള്ള സൌകര്യവും ചില കമ്പനികള്‍ നല്‍കി വരുന്നുണ്ട്‌.

ഓരോ ഉത്‌പന്നത്തിനും വാറണ്ടി വ്യത്യസ്തമായതിനാല്‍ നിബന്ധനകള്‍ എന്തൊക്കെയെന്ന് വ്യക്തമായി ചോദിച്ചറിയാന്‍ ശ്രമിക്കിക.






 
 

No comments:

Post a Comment