ചില " രസ " തന്ത്രങ്ങൾ
" സ്കൂളില്‍ പഠിക്കുന്ന കാലത്ത് കെമിസ്ട്രിയില്‍ ഏറ്റവും തലവേദനയായിരുന്ന ഒരു സംഗതിയാണ് Periodic Table. എത്ര പഠിച്ചാലും ഒന്നും ഓര്‍മ്മയില്‍ നില്‍ക്കാത്ത ഒരു സംഗതിയാണ് ആയിരുന്നു Periodic Table ."
പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു മുന്‍പ് ആലോചിച്ചു നോക്കുമ്പോള്‍ പോലും
ആദ്യത്തെ വരി- ഹൈഡ്രജന്‍ (H), ഹീലിയം (He) മാത്രമേ ഓര്‍മ്മ
നില്ക്കുന്നുള്ളായിരുന്നു. ബാക്കി രണ്ടു Rows ഓര്‍മ്മ കിട്ടുന്നേയില്ല.
ഒരു ചങ്ങാതി രക്ഷയ്ക്കെത്തി. രണ്ടു മിനിറ്റ് കൊണ്ട് സംഗതി പഠിക്കുകയും
ചെയ്തു. വര്‍ഷങ്ങള്‍ക്കു ഇപ്പുറവും ഓര്‍മ്മയില്‍
നില്‍ക്കുന്നുമുണ്ട്.
മന്ത്രം ഇങ്ങനെ:
ആദ്യ റോ- " ലിബി ബീഡി ബലിച്ചു... ചത് തത് നസീര്‍ ... ഓടിയത് ഫാദര്‍ ... നീയുമുണ്ട്" അതായത് LIbi- LI (Lithium), BEedi- Be (Berillium), Balichu- B (boron), Chathathu- C (Carbon), Nazeer N (Nitrogen), Odiyathu O (Oxygen), Father- F (Flourine), NEeyumundu- Ne (Neon)
രണ്ടാമത്തെ റോ- "നാണംകെട്ട മൈക്കില്‍ ജാക്ക്സന് എല്ലാരെയും സൈറ്റടിച്ചു.. പ്രത്യേകിച്ച് സ്കൂള്‍ ചില്‍ഡ്രന്‍ ... ആരാണ്?" അതായത് NAnamketta- Na (Sodium), Michael 'Gackson'- Mg (Magnesium), ALlaareyum- Al (Aluminium), SIghtadichu- Si (Silicon), Prathyekichu- P (Phosphorus), School- S (Sulphur), ChiLdren- Cl (Chlorine), AaRanu- Ar (Argon).
അന്ന് ആദ്യ മൂന്നു വരി മാത്രം പഠിക്കാന്‍ ഉണ്ടായിരുന്നത് കൊണ്ട് വേറെ ഒന്നും പഠിക്കാന്‍ മെനക്കെട്ടില്ല. ആരെങ്കിലും പഠിക്കാന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കില്‍ വാചകം മാറ്റി പഠിക്കാം.